സൗദിയിൽ 47 കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട മൂന്ന് സൗദി പൗരന്മാർ പിടിയിൽ
ദമാം: ദമാം ഏരിയയിൽ 47 കുറ്റകൃത്യങ്ങൾ നടത്തിയ മൂന്ന് സൗദി പൗരന്മാർ പിടിയിലായതയി ഈസ്റ്റേൺ പ്രവിശ്യാ പോലീസ് അറിയിച്ചു.
വീടുകളിൽ കയറി കൊള്ള നടത്തൽ. വാഹനങ്ങളിൽ നിന്ന് മോഷ്ടിക്കൽ, പോലീസ് വേഷം ധരിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യൽ തുടങ്ങി 47 കുറ്റകൃത്യങ്ങളാണു ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.
പ്രതികളെ കൂടുതൽ നടപടിക്രമങ്ങൾക്കായി പബ്ളിക് പ്രൊസിക്യൂഷനു കൈമാറുമെന്നും പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
