സൗദിയിൽ കൊറോണ പരിശോധനക്കിടെ സ്വാബ് സ്റ്റിക്ക് മൂക്കിൽ വെച്ച് മുറിഞ്ഞതിനെത്തുടർന്ന് പിഞ്ചു കുഞ്ഞ് മരിച്ചു
റിയാദ്: കൊറോണ പരിശോധന നടത്തുന്നതിനിടെ സ്വാബ് സ്റ്റിക്ക് മൂക്കിൽ വെച്ച് മുറിഞ്ഞതിനെത്തുടർന്ന് പിഞ്ചു കുഞ്ഞ് മരിച്ചു. റിയാദിൽ നിന്ന് 190 കിലോമീറ്റർ അകലെ ശഖ്റയിലാണു സംഭവം.
ഒന്നര വയസ്സ് മാത്രം പ്രായമുള്ള അബ്ദുൽ അസീസ് എന്ന പിഞ്ചു കുഞ്ഞാണു മരിച്ചത്. ഉയർന്ന പനിയെത്തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ പരിശോധിക്കുന്നതിനിടെ ഉപകരണം മൂക്കിൽ വെച്ച് മുറിഞ്ഞു. തുടർന്ന് ഡോക്ടർമാർ സർജറി ചെയ്തു സ്വാബ് സ്റ്റിക്ക് വിജയകരമായി പുറത്തെടുത്തു.
സർജറിക്ക് ശേഷം കുഞ്ഞ് ഉണർന്നപ്പോൾ മാതാവ് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിക്കാൻ എത്തിയിരുന്നില്ല. തുടർന്ന് കുഞ്ഞിൻ്റെ നില വഷളാകുകയായിരുന്നു.
സൗദി ആരോഗ്യ മന്ത്രി കുഞ്ഞിൻ്റെ പിതാവിനെ നേരിട്ട് വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മന്ത്രി തന്നെ നേരിട്ട് അനേഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa