ഹജ്ജിനു ശേഷം വിദേശികൾക്ക് സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ; ജവാസാത്ത് പ്രതികരിച്ചു
ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു ശേഷം വിദേശങ്ങളിലുള്ള തൊഴിലാളികൾക്ക് സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് ഔദ്യോഗിക അക്കൗണ്ടിലൂടെ മറുപടി നൽകി.
നേരത്തെ, കൊറോണ അവസാനിച്ച ശേഷമായിരിക്കും മടക്ക യാത്ര ഉണ്ടാകുക എന്നായിരുന്നു സൗദി അധികൃതരിൽ നിന്നുള്ള പ്രതികരണമെങ്കിൽ ” ഇത് സംബന്ധിച്ച് എന്തെങ്കിലും പുതിയ തീരുമാനങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കും” എന്നാണു ജവാസാത്ത് ഇപ്പോൾ നൽകിയ മറുപടി.
ജവാസാത്തിൻ്റെ പുതിയ മറുപടി വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ, സൗദിയിലേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന വിദേശികൾക്ക് പ്രതീക്ഷക്ക് വക നൽകുന്നതാണ്. കാരണം നിലവിൽ യു എ ഇ മടങ്ങി വരുന്ന വിദേശികളെ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ സ്വീകരിക്കാൻ തുടങ്ങിക്കഴിഞ്ഞു.. അത് പോലെ മറ്റു ചില ഗൾഫ് രാജ്യങ്ങളും സമീപ ദിനങ്ങളിൽ തന്നെ മടങ്ങി വരുന്ന വിദേശികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അത് കൊണ്ട് തന്നെ സ്വാഭാവികമായും സൗദിയും ഈ രീതിയിലേക്ക് തിരിയാനാണു സാധ്യത.
നിലവിലെ അവസ്ഥയിൽ കൊറോണ കുറച്ച് കാലം കൂടി തുടരുമെന്നാണു ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുള്ളതെന്നതിനാൽ ഇനി കൊറോണയോടൊപ്പം നീങ്ങുകയേ എല്ലാ രാജ്യങ്ങൾക്കും വഴിയുണ്ടാകൂ എന്നത് തീർച്ചയാണ്.
സൗദിയിലേക്ക് തിരിച്ച് വരവ് ആരംഭിച്ചാൽ തന്നെയും മറ്റു ഗൾഫ് രാജ്യങ്ങൾ നിർദ്ദേശിച്ച പോലുള്ള കോറോണ ടെസ്റ്റും, മടങ്ങിയെത്തിയതിനു ശേഷമുള്ള ക്വാറൻ്റൈനും എല്ലാം ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും ദീർഘ കാലം ഇനിയുള്ള അന്താരാഷ്ട്ര യാത്രകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa