Friday, November 29, 2024
Saudi ArabiaTop Stories

സൗദി എയർപോർട്ടുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പ്രാദേശിക ടാക്സി ഡ്രൈവർമാർക്കെതിരെ വനിതാ ശൂറ മെംബർ

സൗദി എയർപോർട്ടുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും സ്ഥിര സാന്നിദ്ധ്യമായ പ്രാദേശിക ടാക്സി ഡ്രവർമാർക്കെതിരെ സൗദി ശൂറാ മെംബർ നൂറ അശഅബാൻ.

എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങുന്ന സമയത്ത് പ്രാദേശിക ടാക്സി ഡ്രൈവർമാർ പ്രത്യക്ഷപ്പെടുന്ന രീതി അപരിഷ്കൃതമാണെന്ന തരത്തിലായിരുന്നു ശൂറ മെംബർ വിമർശനം ഉന്നയിച്ചത്.

എന്നാൽ നൂറ അശഅബാൻ്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതിഷേധമാണു സോഷ്യൽ മീഡിയയിൽ സൗദി യുവതീ യുവാക്കളും പ്രമുഖ എഴുത്തുകാരും നടത്തിയിട്ടുള്ളത്.

എല്ലാ രാജ്യങ്ങളിലും പാർലമെൻ്റ് സാധാരണക്കാരുടെ ശബ്ദമാകാനുള്ളതാണെങ്കിൽ ഇവിടെ ശൂറ മെംബർ സാധാരണക്കാർക്കെതിരായി സംസാരിച്ചിരിക്കുകയാണെന്ന് ഒരു പ്രമുഖ സൗദി എഴുത്തുകാരി വിമർശിച്ചു.

ഈ ടാക്സി ഡ്രൈവർമാർ ഈ രാജ്യത്തിൻ്റെ സന്തതികളാണ്. അവരിൽ പലരും ഏറെ പ്രായം ചെന്നവരും കുടുംബം പോറ്റാനായി ഈ ജോലി ചെയ്യുന്നവരുമാണ്. എന്നാൽ ചിലർക്ക് അവരെ കാണുന്നത് അരോചകമായി മാറുന്നുവെന്നും മറ്റൊരു പ്രമുഖൻ അഭിപ്രായപ്പെട്ടു. ഏതായാലും സംഭവം അറബ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചക്ക് വഴി തെളിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്