സൗദിയിൽ നാല് ദിവസത്തിനുള്ളിൽ രോഗമുക്തി ലഭിച്ചത് 21,000 ത്തിലധികം പേർക്ക്; തബാഉദ് അപ്ളിക്കേഷൻ ഉപയോഗിച്ചയാൾ കൊറോണയിൽ നിന്ന് സ്വയം സുരക്ഷിതനായി
ജിദ്ദ: സൗദിയിലെ കൊറോണ റിപ്പോർട്ടിൽ ഇന്നും ആശ്വാസത്തിൻ്റെ കണക്കുകൾ. 3539 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അസുഖം ഭേദമായി; ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ ഭേദമായവരുടെ ആകെ എണ്ണം 1,91,161 ആയി ഉയർന്നു.

കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ മാത്രം സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണം 21,319 ആയിട്ടുണ്ടെന്നത് രാജ്യത്തെ ജനങ്ങളിൽ വലിയ ആശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിക്കുന്നുണ്ട്.
പുതുതായി രാഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2613 ആണ്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 2,45,851 ആയി.
ആകെയുള്ള രോഗ ബാധിതരിൽ 52,283 ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 2188 പേരാണു ഗുരുതരാവസ്ഥയിലുള്ളത്. ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ് വരുന്നുണ്ട്.

37 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 2407 ആയിട്ടുണ്ട്. അതേ സമയം വൈറസ് ബാധിച്ചവരുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ അത് ആളുകളെ അറിയിക്കുന്നതിനുള്ള തബാഉദ് അപ്ളിക്കേഷൻ ഉപയോഗിച്ചത് വഴി, ജോലി സ്ഥലത്തെ വൈറസ് ബാധിതരിൽ നിന്നും സ്വയം സുരക്ഷിതനാകാൻ ഒരു യുവാവിനു കഴിഞ്ഞത് അപ്ളിക്കേഷൻ്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa