സൗദിയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ചയാകാൻ സാധ്യത
ജിദ്ദ: സൗദിയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ചയാകാനാണു സാധ്യതയെന്ന് സൗദി ഗോള ശാസ്ത്ര ഗവേഷകൻ മുൽഹം അൽ ഹിന്ദി അഭിപ്രായപ്പെട്ടു.

മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാൽ ചൊവ്വാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കുകയും ബുധനാഴ്ച (ജൂലൈ 22) ദുൽ ഹിജ്ജ 1 ആരംഭിക്കുകയും ചെയ്യും.
ജൂലൈ 22 നു ദുൽ ഹിജ്ജ ആരംഭിക്കുന്നതിനാൽ ജൂലൈ 30 വ്യാഴാഴ്ചയായിരിക്കും അറഫാ ദിനം. ജൂലൈ 31 വെള്ളിയാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്നും മുൽഹം അൽ ഹിന്ദി പറഞ്ഞു.
അതേ സമയം സൗദിയിൽ മാസപ്പിറവി നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനനുസരിച്ച് മാത്രമാണു ഹിജ്‌റ മാസം ആരംഭിക്കുക. ഇതിനായി പ്രത്യേക നിരീക്ഷണക്കമ്മിറ്റികളും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്.

ഈ വർഷത്തെ ബലി പെരുന്നാൾ നമസ്ക്കാരം പള്ളികളിൽ വെച്ച് കൊറോണ സുരക്ഷാ മാനദണ്ഡങ്ങളോടെ നിർവ്വഹിക്കാൻ മതകാര്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ നമസ്ക്കാരം അനുവദിക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa