മാസങ്ങൾക്ക് ശേഷം സൗദിയിലെ മുഴുവൻ പട്ടണങ്ങളിലും പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം നൂറിൽ താഴെയായി; 86 ശതമാനം പേരും രോഗമുക്തരായി
ജിദ്ദ: വൈറസ് വ്യാപനം ശക്തമായി മാസങ്ങൾക്ക് ശേഷം സൗദിയിലെ മുഴുവൻ പട്ടണങ്ങളിലും പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം നൂറിൽ താഴെയായി റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം.
ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട റിയാദിലെ കണക്ക് 89 മാത്രമാണ്. നേരത്തെ വൈറസ് വ്യാപനം ശക്തമായിരുന്ന ഹുഫൂഫ്, ദമാം, മക്ക, മദീന, ജിദ്ദ തുടങ്ങിയ പട്ടണങ്ങളിലെല്ലാം 50 നും 75 നും ഇടയിൽ മാത്രമേ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളൂ.
രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഇന്നും വലിയ കുറവ് രേഖപ്പെടുത്തി. 1258 പേർക്ക് മാത്രമാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1972 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സൗദിയിൽ ആകെ രോഗം ബാധിച്ചവരിൽ 86.4 ശതമാനം പേരും രോഗ മുക്തി നേടി.
രാജ്യത്ത് ആകെ 2,80,093 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ 2,42,053 പേർക്കും അസുഖം ഭേദമായിട്ടുണ്ട്. 35,091 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. 32 പുതിയ കൊറൊണ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇത് വരെ മരിച്ചവരുടെ ആകെ എണ്ണം 2949 ആയി. 2017 രോഗികൾ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa