Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിലെ കസ്റ്റമേഴ്സിൻ്റെ ശ്രദ്ധക്ക്; സാധനങ്ങളുടെ പുറത്ത് എഴുതിയ വില മാത്രം നൽകിയാൽ മതിയെന്ന് വാണിജ്യ മന്ത്രാലയം

റിയാദ്: സാധനങ്ങളുടെ പുറത്ത് എഴുതിയ വില മാത്രം നൽകിയാൽ മതിയെന്നും അധിക തുക നൽകേണ്ടതില്ലെന്നും സൗദി വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

വാറ്റ് തുകയായി അധികം പണം നൽകേണ്ടതില്ലെന്നും സാധനങ്ങൾക്ക് മേൽ എഴുതിയ വില വാറ്റ് അടക്കമുള്ള വിലയാണെന്നും വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളെ പ്രത്യേകം ഓർമ്മിപ്പിച്ചു.

കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം നൽകുന്ന സമയത്ത് ഉല്പന്നങ്ങൾക്ക് മുകളിൽ എഴുതിയ വിലക്ക് പുറമെ വാറ്റ് തുകയെന്ന പേരിൽ അധികം പണം ഈടാക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരം നിയമ ലംഘനങ്ങൾ കണ്ടാൽ സകാത്ത് ആൻ്റ് ഇൻകം അതോറിറ്റിയെ ബന്ധപ്പെടുകയോ 19993 എന്ന നംബറിൽ വിളിച്ചറിയിക്കുകയോ ചെയ്യാമെന്നും ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.

അതോടൊപ്പം ഉത്പന്നങ്ങളിൽ എഴുതപ്പെട്ടതിലധികം വില ഈടാക്കിയാൽ വാണിജ്യ മന്ത്രാലയത്തെ അറിയിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ 1900 എന്ന നംബറിലോ ആണു പരാതിപ്പെടേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്