ബെയ്റൂട്ട് വൻ സ്ഫോടനത്തിൽ വിറച്ചു
ലെബനാൻ തലസ്ഥാനമായ ബെയ്റൂട്ട് വൻ സ്ഫോടനത്തിൽ വിറച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണു സ്ഫോടനം നടന്നത് .
ബെയ്റൂത്തിലെ തുറമുഖ ഏരിയയിലായിരുന്നു സ്ഫോടനം നടന്നത്. തുറമുഖം പൂർണ്ണമായും നശിച്ചതാായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനത്തിൻ്റെ പിറകിലുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. വൻ സ്ഫോടനം നിരവധി പേർക്ക് ജീവഹാനിക്കും പരിക്കിനും കാരണമായിട്ടുണ്ട്.
ചുരുങ്ങിയത് 25 പേർ മരിച്ചിട്ടുണ്ടെന്നും 2200 പേർക്ക് പരിക്കേറ്റെന്നുമാണു ലെബനാൻ ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നത്.
ബെയ്റൂത്തിൽ നടന്ന സ്ഫോടനത്തിൻ്റെ പ്രതിഫലനങ്ങൾ 240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപിലും അനുഭവപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനത്തിൽ ലെബനാൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ ബാബ്ദ പാലസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ കാതിബ് പൊളിറ്റിക്കൽ പാർട്ടി സെക്രട്ടറി ജനറൽ നാസർ നജാരിയാൻ കൊല്ലപ്പെട്ടതായി മീഡിയകൾ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa