ജിദ്ദയിൽ ആശുപത്രിയിൽ നിന്ന് രോഗി ആംബുലൻസുമായി മുങ്ങി
ജിദ്ദ: ജിദ്ദയിലെ ഒരു ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി രോഗി മുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച രോഗിയെ ആശുപത്രി ജിവനക്കാർ പിടിച്ച് നിർത്താൻ നോക്കിയെങ്കിലും ശ്രമം വിഫലമായി.

രോഗി ആംബുലൻസുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആശുപത്രി ജിവനക്കാർ സംഭവം കണ്ട് തടയാൻ ശ്രമിച്ചപ്പോൾ ആംബുലൻസിൻ്റെ ഡോറുകൾ അകത്ത് നിന്ന് ലോക്ക് ചെയ്ത രോഗി വേഗത്തിൽ വാഹനമോടിച്ച് കൊണ്ട് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനെ പിന്നീട് പോലീസ് പിടി കൂടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
