ജിദ്ദ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ ഓഫീസുകൾക്ക് തീപ്പിടിച്ചു
ജിദ്ദ: സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് ഇന്നലെ വൈകുന്നേരം തീപ്പിടിച്ചു.

റെയിൽ വേ സ്റ്റേഷനു സമീപത്ത് തന്നെയായിരുന്നു തിപ്പിടിത്തമുണ്ടായ താത്ക്കാലിക ഓഫീസുകൾ സ്ഥിതി ചെയ്തിരുന്നത്.
ഓഫീസുകളിൽ ആ സമയം ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല എന്നത് പരിക്കോ ആളപായമോ ഇല്ലാതിരിക്കാൻ സഹായകരമായി.
സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സമയോചിത ഇടപെടൽ മൂലം തീപ്പിടിത്തം നിയന്ത്രണ വിധേയമായതായി ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മാനേജ്മെൻ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുംബ് സുലൈമാനിയയിലെ ഹറമൈൻ റെയിൽ വേ സ്റ്റേഷനു തീപ്പിടിക്കുകയും വൻ നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
