സൗദി വൈകാതെ കൊറോണ മുക്തിയിലേക്ക് ? അൽ ഖർജിൽ കൊറോണ ചികിത്സക്കുള്ള 3 യൂണിറ്റുകൾ അടച്ചു പൂട്ടി
അൽഖർജ്: രോഗികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞ് വരുന്നത് കൊണ്ട് നിലവിൽ ആവശ്യമില്ലെന്നതിനാൽ സൗദിയിലെ അൽ ഖർജിൽ കൊറോണ ചികിത്സക്കുള്ള 3 യൂണിറ്റുകൾ അടച്ച് പൂട്ടി.
കിംഗ് ഖാലിദ് ഹോസ്പിറ്റലിലെയും പ്രിൻസ് സുൽത്താൻ ഹെൽത്ത് സർവീസ് സെൻ്ററിലെയും 3 യൂണിറ്റുകളാണു അടച്ച് പൂട്ടിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ രോഗികൾ കുറഞ്ഞതിനാൽ റിയാദിലെ ഒരു ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലെ യൂണിറ്റും അടച്ച് പൂട്ടിയതായി വാർത്തയുണ്ടായിരുന്നു.
സൗദിയിലെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലും രോഗമുക്തരുടെ എണ്ണത്തിലും വളരെ ആശ്വാസമേകുന്ന വാർത്തകളാാണു ദിനം പ്രതി വന്ന് കൊണ്ടിരിക്കുന്നത്.
നിലവിൽ സൗദിയിൽ കൊറോണ ബാധിച്ചവരിൽ 91 ശതമാനത്തോളം പേർ രോഗമുക്തരായിക്കഴിഞ്ഞു. ആക്റ്റീവ് കേസുകളും ക്രിറ്റിക്കൽ കേസുകളും ദിനം പ്രതി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈകാതെ തന്നെ രാജ്യം പരിപൂർണ്ണമായും കൊറോണ മുക്തമാകും എന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa