തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ വെയർഹൗസ് കൊള്ളയടിച്ച 11 പാകിസ്ഥാനികൾ പിടിയിൽ

മക്ക: മക്കയിൽ വെയർ ഹൗസുകൾ കൊള്ളയടിക്കുകയും ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും ചെയ്ത 11 പാക്സിഥാനികൾ പിടിയിലായതായി മക്ക പോലീസ് അറിയിച്ചു.

ഇഖാമ നിയമ ലംഘകരായ പ്രതികൾ മക്കയിലെ 3 വെയർ ഹൗസുകളാണു കൊള്ളയടിച്ചത്. ഇവർ വെയർ ഹൗസിൻ്റെ കാവൽക്കാരെ ആക്രമിക്കുകയും അവരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

20 ലക്ഷം റിയാലിലധികം വിലമതിക്കുന്ന സാധനങ്ങളാണു ഇവർ മൊത്തം മോഷ്ടിച്ചത്. പ്രതികളെ തുടർ നടപടികൾക്കായി പബ്ളിക് പ്രൊസിക്യൂഷനു കൈമാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്