സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച വിദേശി റിയാദിൽ പിടിയിൽ
റിയാദ്: പ്രൈവറ്റ് ടാക്സി സർവീസ് നടത്തുന്നതിനിടെ സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് അവ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച വിദേശി റിയാദ് പോലീസിൻ്റെ പിടിയിൽ.
60 വയസ്സ് കഴിഞ്ഞ പാകിസ്ഥാനി പൗരനാണു പിടിക്കപ്പെട്ടതെന്ന് റിയാദ് പോലീസ് മീഡിയ അസിസ്റ്റൻ്റ് വാക്താവ് മേജർ ഖാലിദ് അൽ കുറൈദിസ് അറിയിച്ചു.
തൻ്റെ പ്രൈവറ്റ് ടാക്സിയിൽ യാത്ര ചെയ്യുന്ന നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ പകർത്തിയിട്ടുണ്ടെന്നും പ്രതിയെ പബ്ളിക് പ്രൊസിക്യൂഷനു കൈമാറുമെന്നും മേജർ ഖാലിദ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
