തിങ്കളാഴ്‌ച, ജൂൺ 8, 2026
TravelU A E

തീ പിടിച്ച കാറിന്റെ ഡ്രൈവർ പിടിയിൽ

അജ്മാൻ: രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ കാർ ആക്സിഡന്റിലെ നായകൻ പിടിയിലായി.

പരമാവധി വേഗതയിൽ അശ്രദ്ധവാനായി കാർ ഓടിക്കുകയും നിയന്ത്രണംവിട്ട് റോഡരികിൽ ഇടിക്കുകയും ശേഷം തീ പിടിക്കുകയും ചെയ്യുന്ന ദൃശ്യമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
ഡ്രൈവറും തന്റെ സഹയാത്രികനും മറിഞ്ഞ കാറിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്.

പൊതുജന ജീവിതത്തിന് അപകടമുണ്ടാക്കുന്ന ഇത്തരം ഒരു പ്രവർത്തിയും അനുവദിക്കുകയില്ലെന്ന് പോലീസ് അറിയിച്ചു. ജനവാസ മേഖലകളിൽ അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അതോറിറ്റി ഓർമിപ്പിക്കുകയും ചെയ്തു.

ഇത്തരം ആക്സിഡൻറ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പാടില്ലെന്നും ചെയ്താൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group