തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില കൂട്ടി

ജിദ്ദ: സൗദിയിലെ പുതുക്കിയ പെട്രോൾ വില സൗദി ആരാംകോ പ്രഖ്യാപിച്ചു. സെപ്തംബർ 11 വെള്ളിയാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

പുതുക്കിയ നിരക്ക് പ്രകാരം 91 പെട്രോളിനു ഇനി ലിറ്ററിനു 1.47 റിയാലായിരിക്കും വില. ഇത് വരെ 1.43 റിയാലായിരുന്നു നിരക്ക്.

95 പെട്രോളിനും നേരിയ വില വർദ്ധനവുണ്ട്. 1.63 റിയാലായിരിക്കും 95 പെട്രോളിനു ഇനി ലിറ്ററിനു നൽകേണ്ടി വരിക. ഇത് വരെ 1.60 റിയാലായിരുന്നു 95 പെട്രോളിൻ്റെ വില.

ഡീസൽ ലിറ്ററിനു 0.52 ഹലാല, മണ്ണെണ്ണ 0.70 ഹലാല, ലിക്വഡ് പെട്രോളിയം ഗ്യാസ് 0.75 ഹലാല എന്നിങ്ങനെയാണു നിരക്കുകൾ.

എല്ലാ മാസവും 10 ആം തീയതി അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി നിരക്കിനനുസരിച്ചാണു സൗദിയിൽ ഇന്ധന വില പുതുക്കി നിശ്ചയിക്കാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്