തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 3 ലക്ഷത്തിലധികം പേർ കൊറോണയിൽ നിന്ന് മുക്തരായി

ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ച 3,24,407 രോഗികളിൽ 3,00,933 പേരും ഇതിനകം രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ കൊറോണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

പുതുതായി 687 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. അതേ സമയം 935 പേർക്ക് രോഗ മുക്തി ലഭിച്ചു. 19261 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1368 പേരാണു ഗുരുതരാവസ്ഥയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4213 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്