തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു. ഇന്നത്തെ റിപ്പോർട്ടിൽ 643 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേ സമയം 903 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 92.85 ശതമാനം പേരും രോഗമുക്തരായി.

നിലവിൽ 18,974 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1343 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4240 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്