പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട മുത്തു ഡോക്ടർ ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ തമിഴ്നാട് സ്വദേശി അങ്കമുത്തു തങ്കവേൽ (58) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു.
കഴിഞ്ഞ 19 വർഷമായി ജിദ്ദ ഷറഫിയയിലെ ബദർ അൽ തമാം പോളി ക്ളിനിക്കിൽ സേവനം ചെയ്യുകയായിരുന്നു ഡോക്ടർ അങ്കമുത്തു.
ഡ്യൂട്ടിക്ക് എത്താത്തതിനെത്തുടർന്ന് ആശുപത്രിയിൽ നിന്നും ഡോക്ടർക്ക് ഫോൺ ചെയ്തെങ്കിലും ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെത്തുടർന്ന് റൂമിൽ ചെന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡോ:സവിതയാണു ഭാര്യ. മക്കൾ; അർഷിനി, ഷഹാന. ബദർ അൽ തമാം അധികൃതർ തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
