യുഎഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി
അടിയന്തിര സാഹചര്യങ്ങളിൽ രോഗ ബാധിതർക്ക് കോവിഡ് 19 പ്രതിരോധ വാക്സിൻ നൽകാൻ യുഎഇ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
പ്രതിരോധ വാക്സിന്റെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളിലും സാധാരണ വാക്സിനുകൾക്ക് അനുഭവപ്പെടുന്ന പാർശ്വ ഫലങ്ങൾ അല്ലാതെ മറ്റൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തതിനാൽ മരുന്ന് സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെട്ടത്.
രണ്ട് ആഴ്ചകൾക്കിടയിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 സ്വയം സന്നദ്ധരായ വ്യക്തികളിൽ പരീക്ഷിച്ചപ്പോൾ വിജയകരമായ ഫലമാണ് വാക്സിന് ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിത്യ രോഗികളായ 1,000 സന്നദ്ധരിൽ പരീക്ഷിച്ചപ്പോൾ മറ്റു പ്രയാസങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് വലിയ ആത്മവിശ്വാസമാണ് ഇൗ രംഗത്ത് സൃഷ്ടിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
