Sunday, September 22, 2024
Top StoriesU A E

യുഎഇയിൽ ഇന്ന് ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല

യുഎഇ: രാജ്യത്ത് ഇന്ന് 530 ആളുകൾക്ക് രോഗം സുഖപ്പെടുകയും 777 പേർക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്തു. അതേ സമയം ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തില്ല എന്നത് ആശ്വാസ വാർത്തയായി.

61,000 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതിൽ നിന്നാണ് 777 രോഗബാധിതരെ കണ്ടെത്തിയത്.

ശനിയാഴ്ച 1,007 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നിന്നും കുറവാണെങ്കിലും നിലവിലെ ഉയർന്ന രോഗ നിരക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് സൂചിപ്പിച്ചു.

ജനങ്ങൾ പ്രതിരോധ നടപടികളോട് ശരിയായ രൂപത്തിൽ സഹകരിക്കുന്നതിലുള്ള വീഴ്ചയാണ് ഇതിന് പ്രധാന ഹേതുവെന്ന് ആരോഗ്യ വകുപ്പ് വീണ്ടും ഓർമ്മിപ്പിച്ചു.

ഇന്നും രാജ്യത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ പോലീസ് നടപടി എടുത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q