തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ മൂന്ന് നഗരങ്ങളിൽ വിലക്കുള്ള സമയങ്ങളിൽ ട്രക്കുകൾ പ്രവേശിച്ചാൽ ഓട്ടോമാറ്റിക്കായി പിഴ ചുമത്തും

ദമാം: ട്രക്കുകൾക്ക് പ്രവേശന വിലക്കുള്ള സമയങ്ങളിൽ സൗദിയിലെ മുന്ന് നഗരങ്ങളിൽ പ്രവേശിച്ചാൽ ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്നതിനുള്ള സംവിധാനം ഒരുങ്ങിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.

സെപ്തംബർ 23 ബുധനാഴ്ച മുതൽ ദമാം, ഖോബാർ, ദഹ്രാൻ തുടങ്ങിയ നഗരങ്ങളുടെ പരിധിക്കുള്ളിൽ വിലക്കുള്ള സമയങ്ങളിൽ പ്രവേശിക്കുന്ന ട്രക്കുകൾക്കാണു പിഴ ഈടാക്കുക.

പ്രവൃത്തി ദിനങ്ങളിൽ രാവിലെ 6 മണി മുതൽ 8 വരെയും ഉച്ചക്ക് 12 മണി മുതൽ 2 മണി വരെയും വൈകുന്നേരം 5 മണി മുതൽ 8 മണി വരെയുമാണു പ്രവേശന വിലക്കേർപ്പെടുത്തിയ സമയങ്ങൾ.

അതേ സമയം വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും പ്രവേശന വിലക്ക്.

എല്ലാ ട്രക്ക് ഡ്രൈവർമാരും നിർദ്ദിഷ്ട സമയങ്ങളിൽ മാത്രം വാഹനങ്ങളോടിക്കണമെന്നും ട്രാഫിക് വിഭാഗം പ്രത്യേകം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്