Sunday, September 22, 2024
DubaiTop Stories

നീന്തൽ കുളത്തിൽ കൈ കുടുങ്ങിയ കുട്ടിയെ ദുബൈ പോലീസ്‌ റെസ്ക്യൂ ടീം രക്ഷിച്ചു

ദുബൈ: അൽ ഐഡ്‌ റോഡ് മേഖലയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ 3 വയസ്സുകാരൻ വീട്ടിലെ നീന്തൽ കുളത്തിൽ ഡ്രൈനേജ് ഭാഗത്ത് കൈ കുടുങ്ങി പ്രയാസപ്പെട്ടത്‌ മണിക്കൂറുകളോളം.

സംഭവമറിഞ്ഞ് ദുബൈ പോലീസിന്റെ മരിടൈം റെസ്ക്യൂ ടീം ഉടനെ എത്തുകയും 2 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

പ്രത്യേക ഉപകരണം കൊണ്ട് ഡ്രൈനേജ്  ഭാഗത്ത് പൈപ്പ് തകർത്ത് കുട്ടിയുടെ കൈ പുറത്തെടുക്കുകയും കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q