കാർ പോളീഷ് ചെയ്യാനും ഇനി സൗദി വനിത. വീഡിയോ കാണാം
റിയാദ്: പുരുഷന്മാരുടെ കുത്തകയായ കാർ പോളീഷ് മേഖലയിലും കരുത്തു തെളിയിക്കാൻ സൗദി വനിത. പുരുഷന്മാരിൽ ഒതുങ്ങിനിൽക്കുന്ന ഒരു മേഖലയിൽ പുതിയതും വ്യത്യസ്തവുമായതിനെ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് സൗദിയിലെ ആദ്യത്തെ വനിതാ കാർ പോളിഷറായ സഹ്‌റ ഹമാദെയുടെ ഇതു സംബന്ധിച്ചുള്ള കമന്റ്.
സ്വകാര്യ ടീവി ചാനലിലാണ് സൗദി വനിത തന്റെ വ്യത്യസ്തമായ തൊഴിൽ മേഖലയെകുറിച്ച് പറഞ്ഞത്. സ്വന്തം ബിസിനസ്സ് ആരംഭിക്കാനും മറ്റ് സ്ത്രീകൾക്കായി ഒരു പുതിയ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് സഹ്റ ഹമദയുടെ ശ്രമം. അതിന്റെ ഭാഗമായി അവർ വനിതാ തൊഴിലാളികളുമായി ഒരു കാർ പോളീഷിംഗ് കേന്ദ്രം ആരംഭിക്കുകയായിരുന്നു.
പോളിഷിംഗ് മാത്രമല്ല, അപ്ഹോൾസ്റ്ററിംഗ്, ഷേഡിംഗ്, മറ്റ് കാർ ഡെക്കറേഷൻ ജോലികൾ എന്നിവയിലും സുഹ്റ ഹമാദെ പരിശീലനം നേടിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa