ജിസാൻ അമീർ ശുപാർശ ചെയ്തു; സൗദി പൗരൻ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു
ജിസാൻ: ജിസാൻ ഡെപ്യൂട്ടി ഗവർണ്ണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരൻ്റെ ശുപാർശ ഒരു സ്വദേശി പൗരനെ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തി.
രാജകുമാരൻ്റെ ശുപാർശയെത്തുടർന്ന് കൊല്ലപ്പെട്ട നാദിർ ബിൻ നാസറിൻ്റെ ബന്ധുക്കൾ മാപ്പ് നൽകിയതിനാലാണു കൊലയാളിയായ തുർക്കി ബിൻ യഹ്യ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്.
മാപ്പ് നൽകിയ കുടുംബാഗങ്ങൾക്ക് രാജകുമാരൻ നന്ദി പറയുകയും ഇത് ജിസാനിലെ ഗോത്രക്കാർക്കിടയിലെ ആത്മ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa