Friday, September 27, 2024
Saudi ArabiaTop Stories

സൗദിക്ക് നേരെയുണ്ടായ ഹൂത്തി പ്രൊജക്റ്റൈൽ ആക്രമണത്തിൽ 5 സാധാരണക്കാർക്ക് പരിക്ക്

ജിസാൻ: യമൻ അതിർത്തിക്കുള്ളിൽ നിന്ന് സൗദിക്ക് നേരെ ഹൂത്തികൾ നടത്തിയ പ്രൊജക്റ്റൈൽ അക്രമണത്തിൽ 5 സാധാരണക്കാർക്ക് പരിക്കേറ്റു.

ജിസാൻ പ്രവിശ്യയിൽ സൗദി യമൻ അതിർത്തി പ്രദേശത്തെ ഒരു ഗ്രാമത്തിനു നേരയായിരുന്നു ഹൂത്തികൾ പ്രൊജക്റ്റൈൽ ആക്രമണം നടത്തിയത്.

പ്രൊജക്റ്റൈലിൽ നിന്നുള്ള വെടിയുണ്ടകൾ ശരീരത്തിൽ തറച്ചാണു ആളുകൾക്ക് പരിക്കേറ്റത്. അതോടൊപ്പം 3 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മറ്റു നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും നില തൃപ്തികരമാണെന്നും ജിസാൻ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്