തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ ടാക്സി വിളിച്ചതിനു ശേഷം തോക്ക് ചൂണ്ടി ഡ്രൈവർമാരെ കൊള്ള ചെയ്യുന്ന സൗദിയും വിദേശിയും അറസ്റ്റിൽ

റിയാദ്: ടാാക്സി വിളിക്കുകയും തുടർന്ന് ടാക്സി ഡ്രൈവർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തുകയും ചെയ്യുന്ന സൗദി പൗരനും യമനിയും പിടിയിൽ.

ഏതെങ്കിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്ക് ടാക്സി ഡ്രൈവർമാരെ കൊണ്ട് പോയതിനു ശേഷമായിരുന്നു ഇവർ കവർച്ച നടത്തിയിരുന്നത്.

ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇവർ ഇത്തരത്തിൽ നിരവധി കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്