കുവൈത്ത്; നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് നാട്ടിൽ വന്ന് വീണ്ടും ജോലിക്ക് വേണ്ടി തിരിച്ചുപോകാൻ കഴിയാത്ത 34 രാജ്യത്തിലെ പൗരൻമാരുടെയും ലിസ്റ്റ് തയ്യാറാക്കുന്നതായി ന്യൂസ്.
കോവിഡ് 19 കാരണം പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിലെ കുവൈത്തി പ്രവാസികളുടെ പേരുകളാണ് അവരുടെ തിരിച്ചുവരവിനും മറ്റു നടപടികൾക്കും വേണ്ടി ശേഖരിക്കുന്നത്.
നാട്ടിൽ കുടുങ്ങിയവരെ പേരും ജോലിയും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വെബ്സൈറ്റ് തയ്യാറാക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസിയുടെ നാട്ടിലെ ഗവൺമെന്റ് ഏജൻസികളും മന്ത്രാലയവും നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഇൗ വെബ്സൈറ്റിൽ ഉണ്ടാകും.
വിദ്യാഭ്യാസ മേഖലകളിലും മറ്റും വിദേശികളായ തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന വാർത്ത ഈയിടെ ശ്രദ്ധേയമായിരുന്നു. അത്തരം മേഖലകളിലെ നിയമനങ്ങൾക്കും ക്വാറന്റൈൻ കാലാവധി നിശ്ചയിക്കാനും എല്ലാം ഇൗ ലിസ്റ്റ് ഉപകരിക്കുമെന്നും റിപ്പോർട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
