Sunday, September 29, 2024
BahrainTop Stories

ബഹറൈനിലേക്കുള്ള ഒക്ടോബർ മാസത്തെ എയർ ഇന്ത്യ എക്സ്‌പ്രസ് ബുക്കിംഗ് ആരംഭിച്ചു

മനാമ: ഇന്ത്യയിൽനിന്ന് ബഹറൈനിലേക്കുള്ള​ ഒക്​ടോബർ മാസത്തെ ബുക്കിങ്​ എയർ ഇന്ത്യ എക്​സ്പ്രസ് ആരംഭിച്ചു. ഒക്ടോബർ 5 മുതൽ 21 കൂടിയ ദിവസത്തേക്കുള്ള ബുക്കിംഗ് ആണ് ആരംഭിച്ചത്. മിക്ക സർവീസുകളുടെയും ബുക്കിംഗ് ഇതിനകം തന്നെ തീർന്നു.

തിരുവനന്തപുരത്ത് നിന്ന് 5 നും 13 നും കൊച്ചിയിൽ നിന്ന് 6,19 തിയ്യതികളിലും കോഴിക്കോട് നിന്ന് 7, 14 തിയ്യതികളിലും കണ്ണൂരിൽ നിന്ന് 21ആം തിയ്യതിയുമാണ് സർവീസ്. 13 ന് തിരുവനന്തപുരത്തിന് പുറമെ മംഗലാപുരത്ത് നിന്നും സർവീസ് ഉണ്ട്.

ഇന്ത്യയും ബഹറൈനും തമ്മിൽ ഒപ്പിട്ട എയർ ബബിൾ കരാർ പ്രകാരം ദിവസവും എയർ ഇന്ത്യ എക്സ്‌പ്രസ്/എയർ ഇന്ത്യ, ഗൾഫ് എയർ എന്നീ ഫ്ലൈറ്റുകൾക്ക് ഓരോ സർവീസ് വീതം നടത്താൻ അനുമതിയുണ്ട്. ഇതുപ്രകാരം ആഴ്ചയിൽ 650 യാത്രക്കാർക്ക് ബഹറൈനിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q