തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണമുക്തി നേടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; 94.32 ശതമാനം പേരും സുഖം പ്രാപിച്ചു

ജിദ്ദ: സൗദിയിൽ പുതുതായി 492 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി ലഭിച്ചു. 1060 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത്.

നിലവിൽ 14,235 പേരാണു ചികിത്സയിലുള്ളത്. അതിൽ 1133 ഗുരുതരാവസ്ഥയിൽ കഴിയുന്നു. 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4512 ആയി ഉയർന്നു.

അതേ സമയം ഇത് വരെ രോഗം ബാധിച്ചവരിൽ 94.32 ശതമാനം രോഗികളും സുഖം പ്രാപിച്ചു കഴിഞ്ഞുവെന്നത് രാജ്യം അതി വേഗം കൊറോണ മുക്തിയിലേക്ക് നീങ്ങുന്നുവെന്നതിലേക്കുള്ള സൂചനയാണ് നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്