തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 95 ശതമാനത്തിനടുത്ത് കൊറോണ ബാധിതരും സുഖം പ്രാപിച്ചു

ജിദ്ദ: പുതുതായി 843 പേർ കൂടി രോഗമുക്തരായതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 94.97 ശതമാനം പേരും സുഖം പ്രാപിച്ചു.

പുതിയ വൈറസ് ബാധിതരുടെ എണ്ണം ഇന്നും 500 നു താഴെയാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 472 പേർക്കാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.

നിലവിൽ 12,068 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 1043 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 26 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4625 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്