സൗദിയിൽ ഇനി രോഗമുക്തി നേടാനുള്ളത് 5 ശതമാനം കൊറോണ ബാധിതർ മാത്രം
ജിദ്ദ: പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിച്ച് വരുന്നതോടെ സൗദിയിൽ ഇനി രോഗമുക്തി നേടാനുള്ളവർ 5 ശതമാനത്തിൽ താഴെ മാത്രമായി ചുരുങ്ങി.

ഇന്നത്തെ റിപ്പോർട്ട് പ്രകാരം 769 പേർക്ക് കൂടി പുതുതായി രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.07 ശതമാനം പേരും രോഗമുക്തരായിക്കഴിഞ്ഞു.
പുതുതായി 461 പേർക്കാണു രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെയായി സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,32,790 ആയി. ഇതിൽ 3,16,405 പേരും സുഖം പ്രാപിച്ചു.
നിലവിൽ 11,730 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1035 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 4655 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
