തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരൻ്റെ കാറിനകത്ത് വെച്ച് മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു (വീഡിയോ കാണാം)

ജിദ്ദ: ഒരു സൗദി പൗരൻ്റെ കാറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് കാറിനകത്ത് വലിയ രീതിയിൽ തന്നെ നാശ നഷ്ടങ്ങൾ ഉണ്ടായി.

ചൂട് കൂടിയതായിരുന്നു മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് വീഡിയോ പ്രസിദ്ധീകരിച്ചയാൾ സൂചിപ്പിക്കുന്നു.

ബാറ്ററിയുള്ള വസ്തുക്കളും ലൈറ്ററും പെർഫ്യൂം ബോട്ടിലുമെല്ലാം ചൂട് കൂടിയാൽ അപകടം ക്ഷണിച്ച് വരുത്തുന്നതാണെന്ന് സൗദി പൗരൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കാറിൻ്റെ മുൻ വശത്തെ സീറ്റുകളും ഇൻ്റീറിയറും ഡോറും പിറക് വശത്തെ അല്പ ഭാഗവുമെല്ലാം പൊട്ടിത്തെറിയിൽ നാശത്തിനു വിധേയമായിട്ടുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്