റിയാദിൽ ശക്തമായ പരിശോധന; 159 എത്യോപ്യക്കാർ അറസ്റ്റിൽ
റിയാദ്: റിയാദ് പോലീസ് വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയുടെ ഫലമായി 159 എത്യോപ്യൻ നിയമ ലംഘകരെ പിടി കൂടാനായി.
അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരായിരുന്നു എത്യോപ്യക്കാരെന്ന് റിയാദ് പോലീസ് മീഡിയാ വാക്താവ് പറഞ്ഞു.
ഇഖാമ, അതിർത്തി നിയമ ലംഘകരെ പിടി കൂടുന്നതിനുള്ള ഫീൽഡ് പരിശോധനകൾക്കിടെയായിരുന്നു ഇത്രയുമധികം എത്യോപ്യക്കാർ പിടിക്കപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa