കുവൈത്തിൽ ഇന്ത്യക്കാരനെ കൊള്ളയടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ 39 വയസ്സുകാരനായ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചതായി പരാതി. ഫിന്റാസ് മേഖലയിലാണ് സംഭവം.
തന്റെ വാഹനത്തിൽ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ 10 പേരടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിൽ വരികയും അവരുടെ വാഹനത്തിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു.
ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി തന്നെ മർദ്ദിക്കുകയും കൈയ്യിലുണ്ടായിരുന്ന 110 ദീനാർ കൈവശപ്പെടുത്തിയ ശേഷം വാഹനത്തിന്റെ ചാവി തരികയും വാഹനത്തിൽ നിന്നും തള്ളിയിടുകയും ചെയ്തുവെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു.
ഇരയുടെ മൊഴി പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q