Sunday, November 24, 2024
Kuwait CityTop Stories

വിദേശികൾക്ക് വിലക്ക്; കുവൈറ്റിൽ വീട്ടുജോലിയുടെ ചാർജ് കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളായ തൊഴിലന്വേഷകർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ വീട്ടുജോലികൾക്കുള്ള മാസനിരക്ക് 400 കുവൈറ്റി ദിനാർ വരെ ഉയർന്നിട്ടുണ്ടെന്ന് റിക്രൂട്ട്മെൻറ് ഏജൻസി അധികൃതർ.

ബഹ്റൈനും സൗദി-അറേബ്യയും വീട്ടുജോലിക്കുള്ള വിസയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഖത്തർ അടുത്ത ആഴ്ച അനുവദിക്കുകയും ചെയ്യും. ഇനിയും കുവൈറ്റിൽ വിലക്ക് തുടർന്നാൽ അത് കുവൈത്തി പൗരന്മാരെ തന്നെ ബാധിക്കുമെന്നും അധികൃതർ അറിയിച്ചു.

തൊഴിൽ കരാർ അവസാനിച്ചതിനാൽ 40% തൊഴിലാളികളെയും തിരിച്ചയക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴും പകരം ആളുകളെ ലഭിക്കാത്തതിനാൽ കുവൈത്തി പൗരന്മാർ പ്രയാസം നേരിടുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഉന്നത വകുപ്പുകൾക്ക് റിപ്പോർട്ടുകൾ നൽകിയിട്ടും പ്രതികരണം ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa