കേരളത്തിൽ വീണ്ടും ലോക് ഡൗണിനു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ നിർണായക യോഗം ഇന്ന് ചേരും.
ലോക്ക്ഡൗൺ വേണ്ടെന്നാണ് ഉന്നതതലത്തിൽ നിന്നുള്ള അഭിപ്രായമെങ്കിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നാണ് സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്.
നിലവിലെ കേരളത്തിലെ രോഗ ബാധയുടെ കണക്കനുസരിച്ച് പരിശോധിക്കപ്പെടുന്നവരിൽ ഏഴിൽ ഒരാൾക്ക് വീതം രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ജില്ലകളിൽ കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 900 കടന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa