തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്നും രോഗികളുടെ ഇരട്ടിയോളം പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ പുതുതായി 455 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 841 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ 95.26 ശതമാനം പേരും സുഖം പ്രാപിച്ചു.

നിലവിൽ 11,090 പേരാണു ചികിത്സയിലുള്ളത്. ഇതിൽ 1034 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 29 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4712 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,112 പേരാണു കൊറോണ പരിശോധനക്ക് വിധേയരായതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്