തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രാജാവ് മാപ്പ് നൽകി; അൽ ഖസീമിൽ 13 തടവുകാർക്ക് മോചനം

അൽ ഖസീം: സൗദി ഭരണാധികാരി സല്മാൻ രാജാവ് മാപ്പ് നൽകിയതിനെത്തുടർന്ന് അൽ ഖസീമിൽ 13 തടവുകാർക്ക് മോചനം സാധ്യമായി.

മോചനം സാധ്യമാകുന്നതിനു നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾ പാലിച്ച 13 തടവുകാർക്കാണു മോചനം ലഭിച്ചത്.

വിട്ടയക്കപ്പെടുന്ന തടവുകാർക്ക് കുടുംബത്തോടൊപ്പം പുതു ജീവിതം ആരംഭിക്കുന്നതിനുള്ള അവസരമാണു രാജകീയ മാപ്പിലൂടെ കൈവന്നിട്ടുള്ളതെന്ന് മേഖലാ മനുഷ്യാവകാശ വിഭാഗം അണ്ടർ സെക്രട്ടറി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്