ഉംറ നിർവ്വഹിക്കാനുള്ള ആദ്യ 10 ദിവസത്തെ ബുക്കിംഗ് പൂർത്തിയായി
ജിദ്ദ: ഇഅതമർനാ ആപ് വഴി ബുക്ക് ചെയ്ത് ഉംറ നിർവ്വഹിക്കാനുള്ള അവസരം ആദ്യ മണിക്കൂറുകളിൽ തന്നെ ആയിരക്കണക്കിനു വിശ്വാസികൾ ഉപയോഗപ്പെടുത്തി.

ഉംറ നിർവ്വഹിക്കുന്നതിനുള്ള ആദ്യ പത്ത് ദിവസത്തേക്കുള്ള ബുക്കിംഗ് ഇതിനകം പൂർത്തിയായതായി സൗദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു.
ഇന്നലെയാണു ഹജ്ജ് ഉംറ മന്ത്രാലയം ഉംറ നിർവ്വഹിക്കുന്നവർക്ക് സമയക്രമം നിശ്ചയിക്കുന്നതിനുള്ള ആപ് പുറത്തിറക്കിയത്.
തുടക്കത്തിൽ ആപ് സ്റ്റോറിലാണു ഇഅതമർനാ ആപ് ലഭ്യമായിട്ടുള്ളത്. വൈകാതെ ആൻഡ്രോയിഡിലും ആപ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

https://apps.apple.com/us/app/eatmarna/id1532669630 എന്ന ലിങ്ക് വഴി ആപ്സ്റ്റോറിൽ നിന്ന് ഇഅതമർനാ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
