Sunday, September 22, 2024
DubaiTop Stories

ദുബൈയിൽ ഏഷ്യൻ പൗരനെതിരെ വധശ്രമം; 3 പേർ അറസ്റ്റിൽ

ദുബൈ: പാർക്കിംഗ് സ്ഥലത്ത് ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ തന്നെ മൂന്നുപേർ ചേർന്ന് വധിക്കാൻ ശ്രമിച്ചതായി ഏഷ്യൻ പൗരൻ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 3 പേർക്കെതിരെ കേസ്.

കഴിഞ്ഞദിവസം പെയ്ഡ് പാർക്കിംഗ് സ്ഥലത്ത് ചെന്നപ്പോൾ മൂന്നുപേർ വരികയും അനാവശ്യമായി തർക്കിക്കുകയും കല്ലെടുത്ത് തൻറെ തലയിൽ അടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കോടതിയിൽ വിവരിച്ചു. പരിക്കേറ്റ് നിലത്തുവീണ തൻറെ ശരീരത്തിൽ എന്തോ ഒന്ന് കുത്തിയിറക്കിയെന്നും ബോധം മറയുന്നത് വരെ തുടർച്ചയായി ആക്രമിച്ചുവെന്നും അദ്ദേഹം വിവരിച്ചു.

സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഇരയെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയും തുടർ ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. ആ സമയത്തും അദ്ദേഹത്തിൻറെ ശരീരത്തിൽ തറച്ചു നിൽക്കുന്ന ഒരു ആയുധം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കോടതിയിൽ വിവരിച്ചു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ശ്വസനത്തിനും നടത്തത്തിനും പ്രയാസം നേരിടുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ വളരെ അപകടകരമാണെന്നും മരണത്തിനുവരെ കാരണമായേക്കാവുന്ന പരിക്ക് ശരീരത്തിൽ ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

തുടർ നടപടികൾ ഒക്ടോബർ19 ന് ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q