തിങ്കളാഴ്‌ച, ജൂൺ 8, 2026
Education

എക്കിൾ ഇടുന്ന പൂച്ചയുടെ കണ്ണുകൾ കൗതുകമാകുന്നു; വൈറലായി വീഡിയോ

കൗതുക ലോകത്തേക്ക് പുതിയൊരു വിശേഷമാണ് ‘വണ്ടർ ഓഫ് സയൻസ് ‘ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞയാഴ്ച സമാനിച്ചത്.

ഒരു പൂച്ചയാണ് കഥാപാത്രം. എക്കിൾ ഇടുന്നതിനിടെ അതിന്റെ കണ്ണിലെ കൃഷ്ണമണിയിൽ ഉണ്ടാകുന്ന മാറ്റമാണ് വീഡിയോയിൽ ശ്രദ്ധേയമാകുന്നത്.

പ്രകാശം പതിക്കുമ്പോൾ ചെറുതാവുകയും ഇരുട്ട് നിറഞ്ഞ സ്ഥലത്ത് ചെല്ലുമ്പോൾ വികസിക്കുകയും ചെയ്യുന്ന കൃഷ്ണമണി മാത്രം പരിചയമുള്ള അക്കാദമിക ലോകത്തിന് പുതിയൊരു മേഖല കൂടി ചർച്ച ചെയ്യാൻ ഇൗ വീഡിയോ കാരണമായിട്ടുണ്ടെന്നാണ് ട്വിറ്റർ ലോകം സാക്ഷ്യപ്പെടുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group