തിങ്കളാഴ്‌ച, ജൂൺ 8, 2026
SharjahTop Stories

ഷാർജയിൽ ശക്തമായ മഴയിൽ ഒഴുക്കിൽ പെട്ട കാറിൽ നിന്നും യാത്രക്കാർ ചാടി രക്ഷപ്പെട്ടു; വീഡിയോ വൈറൽ ആകുന്നു

ഷാർജ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ കുത്തിയൊലിച്ചു വന്ന മലവെള്ളതിൽ താഴ്‌വരയിൽ സഞ്ചരിക്കുകയായിരുന്ന 4 കാറുകൾ ഒഴുക്കിൽ പെട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

എസ്. യു. വി. കാറുകൾ ഒഴുക്കിൽ പെട്ടെങ്കിലും ഇമാറാത്ത് പൗരന്മാരായ യാത്രക്കാർ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ഒഴുക്കുള്ള വെള്ളത്തിലേക്ക് എടുത്ത് ചാടിയെന്നും പോലീസ് ഇടപ്പെട്ട് രക്ഷിക്കുകയും വാഹനം കരയിലേക്ക് എത്തിക്കുകയും ചെയ്തുവെന്നും രക്ഷപ്പെട്ട യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group