Monday, September 23, 2024
Saudi ArabiaTop Stories

റിയാദിൽ കാർ കോഫീ ഷോപ്പിലേക്ക് ഇടിച്ച് കയറി; സംഭവം പരസ്യത്തിനുള്ള അവസരമാക്കി മാറ്റി ഉടമ

റിയാദ്: റിയാദിൽ ഒരു കോഫീ ഷോപ്പിലേക്ക് കാർ ഇടിച്ച് കയറുകയും കോഫി ഷോപ്പിൻ്റെ ഗ്ളാസുകൾ തകരുകയും ചെയ്തു. എന്നാൽ സംഭവത്തിൽ നിരാശനാകുന്നതിനു പകരം അത് തൻ്റെ സ്ഥാപനത്തിൻ്റെ പരസ്യത്തിനുള്ള അവസരമാക്കിയിരിക്കുകയാണു കോഫീ ഷോപ്പ് ഉടമ.

അപകടം നടന്ന ദൃശ്യങ്ങൾ കടയുടെ നെയിം ബോഡ് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് കൊണ്ട് തമാശ രൂപേണയുള്ള വരികളാണു ഉടമ ട്വീറ്റ് ചെയ്തിട്ടുള്ളത്.

കസ്റ്റമർ വളരെ ആകാംക്ഷാഭരിതനായിരുന്നുവെന്നും അയാളുടെ ആകാംക്ഷ കൂടിയത് കാരണം കടയുടെ ഉള്ളിൽ കയറി കോഫി കുടിക്കാനായി കയറിയതാണെന്നും ഉടമ ട്വീറ്റ് ചെയ്തു.

അവർ കാറിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതോടെ കൂടുതൽ ആവേശമുള്ളവരായിട്ടുണ്ടാകുമെന്നും അത് കൊണ്ട് എല്ലാ ദിവസവും കടയുടെ മുൻ ഭാഗം നന്നാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതായാലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ തമാശക്ക് വഴിയൊരുക്കിയിരിക്കുകയാണിപ്പോൾ. മറ്റൊരു കോഫീ ഷോപ്പ് ഉടമ ഇത്തരത്തിൽ കാറുമായി കോഫി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തൻ്റെ കടയിലേക്കും സ്വാഗതമെന്നാണു ട്വീറ്റ് ചെയ്തിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്