Monday, September 23, 2024
Kuwait CityTop Stories

കോവിഡ്; കുവൈത്തിൽ പുതിയ കേസുകൾ 400 ൽ താഴെയായി കുറഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 371 ആയി കുറഞ്ഞു. 537 പേർക്കുകൂടി രോഗം സുഖപ്പെട്ടതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 98,435 ആയി.

ഇതോടെ ആകെ രോഗികളുടെ എണ്ണം 7,403 ആയി കുറഞ്ഞു. അത്യാസന്ന നിലയിൽ നിന്ന് 6 പേർക്ക് പുരോഗതി കൈവരിച്ചതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 129 ആയി കുറഞ്ഞു.

അതേ സമയം 5 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 620 ആയി ഉയർന്നു. 1,990 ടെസ്റ്റുകളാണ് പുതിയതായി എടുത്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q