തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ഫാൽക്കൺ ക്ളബ് ലേലത്തിൽ ഒരു ഫാൽകൺ വിറ്റത് ഒരു ലക്ഷം റിയാലിന്

റിയാദ്: സൗദി ഫാൽക്കൺ ക്ളബ് ലേലത്തിൻ്റെ ആദ്യ ദിവസം തന്നെ വൻ തുകക്കാണു ഫാൽക്കണുകൾ വിറ്റ് പോയത്.

ഷാഹിൻ ഖർനാസ് കാറ്റഗറിയിൽ പെട്ട നാലു ഫാൽക്കണുകൾ മാത്രം വിറ്റത് 3,18,000 റിയാലിനായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

1,6,000 റിയാലിനായിരുന്നു ഒരു ഫാൽക്കൺ വിറ്റത്. മറ്റു ഫാൽക്കണുകൾ 91,000, 70,000, 51,000 എന്നീ വിലകൾക്കാണു വിറ്റത്.

വളരെ അപൂർവ്വമായ ഫാൽക്കണുകളെ പ്രദർശിപ്പിക്കുന്ന ഈ ലേലം 44 ദിവസങ്ങൾ നീണ്ട് നിൽക്കുമെന്നാണു റിപ്പോർട്ടുകൾ.

നോർത്തേൺ റിയാദിലെ മൽഹമിൽ കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ ഗ്രൗണ്ടിലാണു ലേലം നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്