Sunday, September 22, 2024
Top StoriesU A E

യുഎഇയിൽ വീട്ടുജോലിക്കും ഗവൺമെന്റ് മേഖലയിലും പ്രവേശനം അനുവദിക്കുന്നു

യുഎഇ: കോവിഡ്‌ കാരണം നിർത്തി വെച്ചിരുന്ന എൻട്രി നൽകൽ വിവിധ മേഖലകളിൽ പുനാരംഭിക്കുന്നതായി യുഎഇ ഗവൺമെന്റ് അറിയിച്ചു.

ഗവൺമെൻറ് മേഖലയിലും അർദ്ധ ഗവൺമെന്റ് മേഖലകളിലും ഉള്ള വിസകൾക്കും വീട്ടുജോലിക്ക് ഉള്ള തൊഴിൽ വിസകൾക്കുമാണ് പ്രവേശനം നൽകാൻ തുടങ്ങുന്നത്.

പ്രവേശനം ലഭിക്കുന്നവർ കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി പിസിആർ ടെസ്റ്റും വേണ്ടി വന്നാൽ ക്വാറെന്റൻ ഇരിക്കലും വേണ്ടിവരുമെന്നും അധികൃതർ സൂചിപ്പിച്ചു.

റസിഡൻഷ്യൽ വിസ ഉള്ളവർക്ക് ഏത് രാജ്യത്ത് നിന്നും യുഎഇയിലേയ്ക്ക് പ്രവേശനം സാധ്യമാണ്. രാജ്യത്ത് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവർ ica.gov.ae വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q