ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവെയ്സിൽ 50 കിലോ ലഗേജ് സൗജന്യമായി കൊണ്ട് പോകാനുള്ള ഓഫർ അവസാനിക്കുന്നു
യുഎഇ: ഇത്തിഹാദ് എയർവേയ്സ് മുഖേന അബൂദാബിയിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് സൗജന്യമായി 50 കിലോ വരെ ലഗേജ് കൊണ്ടു പോകാമെന്ന ഓഫർ അടുത്ത ആഴ്ചയോടെ അവസാനിക്കും.
സെപ്തംബർ 27 മുതൽ ഒക്ടോബർ 15 വരെയുള്ള ഓഫർ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കൈയിലുള്ള ലഗേജിന് പുറമെ 50 കിലോ സൗജന്യമായി അനുവദിക്കുന്നത്.
നവംബർ 30 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾക്ക് മാത്രമാണ് ഓഫർ ലഭ്യമാവുക എന്ന് വെബ്സൈറ്റിൽ കമ്പനി അറിയിച്ചു. വൺ വേ ടിക്കറ്റുകൾക്കാണ് ഇൗ ഓഫർ ലഭ്യമാവുക എന്നും വെബ്സൈറ്റിലൂടെ കമ്പനി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
