തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCTop StoriesU A E

സ്റ്റണ്ട് വീഡിയോ വൈറലായി; പക്ഷേ താരങ്ങൾക്കായി പോലീസ് വല വിരിച്ചു കഴിഞ്ഞു

ഉമ്മുൽ ഖുവൈൻ: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റണ്ട് ബൈക്ക് റൈഡിങ് നടത്തുന്ന ടീമിനായി ഉമ്മുൽ ഖുവൈൻ പോലീസ് വലവിരിച്ചു കഴിഞ്ഞു.

വീഡിയോയിൽ ബൈക്കിന്റെ മുൻഭാഗം ഉയർത്തിക്കൊണ്ട് സാഹസികത കാണിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ദൃശ്യമാണുള്ളത്. പൊതു റോഡിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 10.15ന് ഉമ്മുൽ ഖുവൈനിലേക്ക്‌ യാത്ര പോവുകയായിരുന്ന ഒരു കുടുംബത്തിലെ വനിതയാണ് തന്റെ മൊബൈൽ ക്യാമറയിൽ അവരുടെ വാഹനത്തിന് മുമ്പിൽ കാണിച്ച ഈ അഭ്യാസപ്രകടനം ഒപ്പിയെടുത്തത്.

പ്രകടനത്തിനിടെ ഓടിക്കുന്നവരിലൊരാളുടെ ബാലൻസ് നഷ്ടപ്പെടുകയും അയാൾ റോഡിലേക്ക് വീഴാൻ പോവുകയും ചെയ്തിരുന്നുവെന്ന് അവർ അറിയിച്ചു. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു ഇൗ അനധികൃത സാഹസികത. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group