സൗദിയിൽ 95.75 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 421 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. അതേ സമയം 561 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 95.75 ശതമാനം പേരും സുഖം പ്രാപിച്ചു. നിലവിൽ 9391 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 879 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4972 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
